അവള്‍... നഷ്ടപ്പെട്ടുപോയവള്‍... മിഴിതാഴ്ത്തി പുഞ്ചിരിച്ചു...
നഷ്ടസ്വപ്നങ്ങള്‍ തേടി ഞാന്‍ പുറപ്പെട്ടു ....
കാല്പനികതയുടെ നാട്ടു വെളിച്ചമുണ്ടായിരുന്നു ആ വഴിയില്‍...
ശിഖരങ്ങളുടെ തണലിനും താങ്ങിനും പുതിയ അര്‍ത്ഥങ്ങളുണ്ടായി...
രാത്രികള്‍ നീണ്ട യാത്രക്കപ്പുറം, ആത്മാക്കളുടെ പ്രണയം...
കക്കാടും , നന്ദിതയും, നെരൂദയും എല്ലാം ഞങളുടെ പ്രണയത്തിനു പിന്നണി പാടി...
ഞാന്‍ നിരത്തിന്‍റെ എതിര്‍ദിശയില്‍....
നഷ്ടപെട്ടുപോയതിനെയെല്ലാം പിന്നിലാക്കി ശരവേഗതോടെ പാഞ്ഞു...
പക്ഷെ....
എതിരെ വന്ന ആറുകാലുള്ള ഭീകരസത്വം...
ഒഴിഞ്ഞു മാറാന്‍ കഴിയാതെ ഞാന്‍....
ശരീരം ചോര ചിന്തി പിടയുമ്പോഴും......
എന്‍റെ ആത്മാവ് അവളെ പ്രണയിച്ചുകൊണ്ടിരുന്നു....!