Pages

Wednesday 1 August 2012

എനിയ്ക്കു നോവില്ല !

ചോരചിന്തി മരിച്ചു വീഴും വരെ ...
ആഞ്ഞാഞ്ഞു തറക്ക നീ   ക്രോധത്തിന്‍  ആണികള്‍ !
എന്‍റെ മരണത്തിലും എന്നെ പിന്തുടര്‍ന്ന് നോവിക്കാന്‍  
എന്‍റെ ശവകുടീരത്തിലും അവള്‍ക്കു എഴുത്താണി നല്‍കുക ...!
എനിയ്ക്കു നോവില്ല , ഞാന്‍ പാറയല്ലേ !!!

Friday 8 June 2012

ഒരു മഴക്കാറിന്റെ മരണം ...!

പൊള്ളുന്ന വേനല്‍...
മഴ കാക്കുന്ന വേഴാമ്പല്‍...!

ഒരു കാറ്റിന്റെ തോളിലേറി അണയുന്ന കാര്‍മേഘം ...
മനം നിറഞ്ഞു പീലിവിടര്‍ത്തിയ, അവളുടെ സ്വപ്‌നങ്ങള്‍ ....!

അവള്‍ക്കായി പെയ്തിറങ്ങിയ മഴ ....
ഒരു മഴക്കാറിന്റെ മരണം ...  മഴ!

നനയുക സഖി, എന്റെ ജീവന്റെ നനവുള്ള  മഴ!

Tuesday 1 May 2012

ഒരു ഓര്‍മ്മ പുതുക്കല്‍...!



അവള്‍... നഷ്ടപ്പെട്ടുപോയവള്‍... മിഴിതാഴ്ത്തി  പുഞ്ചിരിച്ചു...
നഷ്ടസ്വപ്നങ്ങള്‍ തേടി ഞാന്‍ പുറപ്പെട്ടു ....

കാല്പനികതയുടെ നാട്ടു വെളിച്ചമുണ്ടായിരുന്നു ആ വഴിയില്‍...
ശിഖരങ്ങളുടെ തണലിനും താങ്ങിനും  പുതിയ അര്‍ത്ഥങ്ങളുണ്ടായി...
രാത്രികള്‍ നീണ്ട യാത്രക്കപ്പുറം, ആത്മാക്കളുടെ പ്രണയം...

കക്കാടും , നന്ദിതയും, നെരൂദയും എല്ലാം  ഞങളുടെ പ്രണയത്തിനു പിന്നണി പാടി...
ഞാന്‍ നിരത്തിന്‍റെ   എതിര്‍ദിശയില്‍....
നഷ്ടപെട്ടുപോയതിനെയെല്ലാം പിന്നിലാക്കി ശരവേഗതോടെ പാഞ്ഞു...

പക്ഷെ....
എതിരെ വന്ന ആറുകാലുള്ള ഭീകരസത്വം...
ഒഴിഞ്ഞു മാറാന്‍ കഴിയാതെ ഞാന്‍....

ശരീരം ചോര ചിന്തി പിടയുമ്പോഴും......
എന്‍റെ  ആത്മാവ്  അവളെ പ്രണയിച്ചുകൊണ്ടിരുന്നു....!