Pages

Tuesday, 1 May 2012

ഒരു ഓര്‍മ്മ പുതുക്കല്‍...!



അവള്‍... നഷ്ടപ്പെട്ടുപോയവള്‍... മിഴിതാഴ്ത്തി  പുഞ്ചിരിച്ചു...
നഷ്ടസ്വപ്നങ്ങള്‍ തേടി ഞാന്‍ പുറപ്പെട്ടു ....

കാല്പനികതയുടെ നാട്ടു വെളിച്ചമുണ്ടായിരുന്നു ആ വഴിയില്‍...
ശിഖരങ്ങളുടെ തണലിനും താങ്ങിനും  പുതിയ അര്‍ത്ഥങ്ങളുണ്ടായി...
രാത്രികള്‍ നീണ്ട യാത്രക്കപ്പുറം, ആത്മാക്കളുടെ പ്രണയം...

കക്കാടും , നന്ദിതയും, നെരൂദയും എല്ലാം  ഞങളുടെ പ്രണയത്തിനു പിന്നണി പാടി...
ഞാന്‍ നിരത്തിന്‍റെ   എതിര്‍ദിശയില്‍....
നഷ്ടപെട്ടുപോയതിനെയെല്ലാം പിന്നിലാക്കി ശരവേഗതോടെ പാഞ്ഞു...

പക്ഷെ....
എതിരെ വന്ന ആറുകാലുള്ള ഭീകരസത്വം...
ഒഴിഞ്ഞു മാറാന്‍ കഴിയാതെ ഞാന്‍....

ശരീരം ചോര ചിന്തി പിടയുമ്പോഴും......
എന്‍റെ  ആത്മാവ്  അവളെ പ്രണയിച്ചുകൊണ്ടിരുന്നു....!

1 comment:

  1. ഓരോ തവണ അസ്തമിക്കുമ്പോഴും ഉയിരേകി ഉദിപ്പിക്കുന്ന നിനക്കായി,
    ഉറക്കമില്ലാത്ത രാത്രികളില്‍ നിന്നെ കാല്പനികതയുടെ ലോകത്തേക്ക് ഞാന്‍ കൂട്ടികൊണ്ടുപോകാറുള്ള,
    എന്‍റെ ആത്മാവിന്‍റെ ചൂട് നിറച്ച ഒരു 'hot air baloon"...ഞാന്‍ ഒരുക്കി വച്ചിട്ടുണ്ട്.

    നിന്നെ സ്പര്‍ശിക്കാന്‍ ആരെയും അനുവദിക്കാതെ, ഞാന്‍...നമ്മള്‍ അതിലേറി...
    മഞ്ഞു പൊഴിയുന്ന ആ മലമുകളില്‍...ഒരിക്കലും വറ്റാത്ത ആ പൊയ്കക്കരികില്‍...
    ഒരു വാത്മീകത്തില്‍....മരണം പോലും കണ്ടുപിടിക്കാതെ.. നമ്മള്‍...(പിന്നണിയില്‍ കക്കാടും , നന്ദിതയും, നെരൂദയും) !!!

    ReplyDelete