Pages

Friday 8 June 2012

ഒരു മഴക്കാറിന്റെ മരണം ...!

പൊള്ളുന്ന വേനല്‍...
മഴ കാക്കുന്ന വേഴാമ്പല്‍...!

ഒരു കാറ്റിന്റെ തോളിലേറി അണയുന്ന കാര്‍മേഘം ...
മനം നിറഞ്ഞു പീലിവിടര്‍ത്തിയ, അവളുടെ സ്വപ്‌നങ്ങള്‍ ....!

അവള്‍ക്കായി പെയ്തിറങ്ങിയ മഴ ....
ഒരു മഴക്കാറിന്റെ മരണം ...  മഴ!

നനയുക സഖി, എന്റെ ജീവന്റെ നനവുള്ള  മഴ!

6 comments:

  1. "ഒരു കാറ്റിന്റെ തോളിലേറി അണയുന്ന കാര്‍മേഘം ...
    മനം നിറഞ്ഞു പീലിവിടര്‍ത്തിയ, അവളുടെ സ്വപ്‌നങ്ങള്‍
    അവള്‍ക്കായി പെയ്തിറങ്ങിയ മഴ ....
    ഒരു മഴക്കാറിന്റെ മരണം ... മഴ ! " ഉള്ളില്‍ തൊട്ടു.

    സ്വയം ഇല്ലാതായി, അവള്‍ക്കായി പെയ്തിറങ്ങാന്‍ എന്തേ അവള്‍ നിനക്കായി കാത്തുവച്ചു???

    നിന്‍റെ ജീവന്‍റെ മഴ നനഞ്ഞ്, അവളിലൂടെ നീ തളിര്‍ക്കട്ടെ !!!

    ReplyDelete
    Replies
    1. അവള്‍ തന്നത് അവളുടെ ജീവന്‍ മുഴുവനാണ്‌ ...!
      ഞാന്‍ നല്‍കുന്നത് എന്‍റെ ജീവന്‍റെ മണവും, നനവുമുള്ള മഴയും മാത്രം
      അത് ഒന്നിനും പകരമല്ല, പകരമാവില്ല....!

      Delete
    2. എനിക്കൊന്നലറിക്കരയണം
      ദിക്കെട്ടും പൊട്ടുമാറുറക്കെ !

      അതിലെന്‍റെ മനസ്സാക്ഷി
      വലിഞ്ഞു ശ്വാസംമുട്ടി
      പൊട്ടിച്ചിതറണം!!

      ഘനഹീനയായി എല്ലാമഴകള്‍ക്കുംമീതെ-
      ഒരു വെറുംകണ്ണീര്‍ മഴയായി
      പെയ്തില്ലാതാവണം!!!

      Delete
  2. ഒരു മഴക്കാറിന്റെ മരണം ... മഴ!
    വ്യത്യസ്ത്ഥത ഫീല്‍ ചെയ്തു ..
    നിന്റെ ജീവന്റെ മണമുള്ള , കുളിരുള്ള മഴ ..
    പ്രണയ സാക്ഷാല്‍ക്കാരം മരണത്തിന് ശേഷവും
    നില നിന്നു പൊകുന്നു .. മഴയിലൂടെ ....

    ReplyDelete
    Replies
    1. റിനി, വന്നതിനും ഒരു വരികുറിച്ചതിനും നന്ദി...!!
      പെയ്തിറങ്ങുന്ന മഴകളെല്ലാം ഭുമിയെ തണുപ്പിക്കാതെ പോകുമ്പോള്‍...,
      ഒരല്‍പം നനവ്‌ നല്‍കി മരണപ്പെടാന്‍ കഴിയുന്നത് മേഘത്തിന്റെ പുണ്യം...!

      Delete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete